ജയ്പുർ: രാജസ്ഥാനിൽ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ പേരുള്ള ജാക്കറ്റുകൾ വിറ്റ മൂന്നുപേർ അറസ്റ്റിൽ.
കോട്പുട്ലി പ്രദേശവാസികളായ കൃഷൻ (ഗുഡ്ഡു-38), സഞ്ജയ് സൈനി (31), സുരേഷ് ചന്ദ് ശർമ (50) എന്നിവരാണ് അറസ്റ്റിലായത്.
കോട്പുട്ലിയിലെ സിറ്റി പ്ലാസയിലെ ഒരു കടയിലാണ് ഇവർ ലോറൻസ് ബിഷ്ണോയിയുടെ പേരുള്ള 35 ജാക്കറ്റുകൾ വിൽക്കാൻ കൊണ്ടുവന്നതെന്ന് കോട്പുട്ലി-ബെഹ്റോർ എസ്പി ദേവേന്ദ്ര കുമാർ ബിഷ്ണോയ് പറഞ്ഞു.
കുറ്റവാളികളെ മഹത്വവൽക്കരിക്കുന്നത് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനും കാരണമാകുമെന്ന് എസ്പി പറഞ്ഞു. ഗുണ്ടാസംഘങ്ങളെയോ ക്രിമിനൽ പ്രവർത്തനങ്ങളെയോ പ്രോത്സാഹിപ്പിക്കുന്ന ഏതൊരാൾക്കും എതിരെ ജില്ലാ പോലീസ് കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.